BREAKINGKERALA

സമസ്ത അധ്യക്ഷനെതിരായ പരോക്ഷ വിമര്‍ശനം വിവാദമായി; ഉദ്ദേശിച്ചത് ജിഫ്രി തങ്ങളെയല്ല, മുഖ്യമന്ത്രിയെന്ന് പിഎംഎ സലാം

മലപ്പുറം: സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരായ പരോക്ഷവിമര്‍ശനം വിവാദമായതോടെ വിശദീകരണവുമായി മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ഉദ്ദേശിച്ചത് ജിഫ്രി തങ്ങളെയല്ലെന്നും മുഖ്യമന്ത്രിയെ ആണെന്നും പിഎംഎ സലാം വിശദീകരിച്ചു.പാലക്കാട്ടെ യുഡിഎഫ് ജയത്തിന് പിന്നാലെ കുവൈത്തില്‍ പിഎംഎ സലാം നടത്തിയ പരാമര്‍ശമാണ് വിവാദമായത്.
സാദിഖലി തങ്ങള്‍ അനുഗ്രഹിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് ജയിച്ചപ്പോള്‍ മറ്റൊരു നേതാവ് അനുഗ്രഹിച്ച ഡോ. പി. സരിന്‍ മൂന്നാമതായെന്നും മുസ്ലിം സമുദായം ആര്‍ക്കൊപ്പമാണെന്ന് ഇതിലൂടെ വ്യക്തമായെന്നുമായിരുന്നു പരാമര്‍ശം. പരാമര്‍ശത്തിന് പിന്നാലെ സലാമിനെതിരെ സംയുക്ത പ്രസ്താവനയുമായി സമസ്ത നേതാക്കള്‍ രംഗത്തെത്തി. സമസ്തയുടെ പണ്ഡിതരെ അപമാനിക്കാന്‍ സലഫി ആശയക്കാരനായ പി.എം.എ സലാം മുസ്ലിം ലീഗിനെ മറയാക്കുന്നെന്നും ഇത്തരം ശ്രമങ്ങളെ ചെറുത്തുതോല്‍പിക്കുമെന്നുമായിരുന്നു പ്രസ്താവന. ഇതോടെയാണ് പിഎംഎ സലാം വിശദീകരണവുമായി രംഗത്ത് വന്നത്.

Related Articles

Back to top button