BREAKINGKERALA

സര്‍ക്കാരിന് തിരിച്ചടി, 8 നഗരസഭകളിലേയും ഒരു പഞ്ചായത്തിലേയും വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി

കൊച്ചി : സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ വാര്‍ഡ് വിഭജനത്തില്‍ സര്‍ക്കാര്‍ തിരിച്ചടി. 8 നഗരസഭകളിലെയും ഒരു ഗ്രാമപഞ്ചായത്തിലെയും വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി. മട്ടന്നൂര്‍, ശ്രീകണ്ഠാപുരം, പാനൂര്‍, കൊടുവള്ളി, പയ്യോളി, മുക്കം, ഫറൂക്ക്, പട്ടാമ്പി നഗരസഭകളുടെ വിഞ്ജാപന ഉത്തരവാണ് റദ്ദാക്കിയത്. പടന്ന പഞ്ചായത്തിന്റെയും വിഞ്ജാപനവും റദ്ദാക്കി. 2011 ലെ സെന്‍സസ് പ്രകാരം 2015ല്‍ ഇവിടെ വാര്‍ഡ് വിഭജനം നടന്നിരുന്നു.

Related Articles

Back to top button