വാഷിംങ്ടണ്‍: സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് തിരിച്ചെത്തിക്കുന്ന കാര്യത്തില്‍ ആഗസ്റ്റ് പകുതിയോടെ അന്തിമ തീരുമാനത്തിലെത്തും. സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ തന്നെ തിരിച്ചെത്തിക്കാനാണ് തീരുമാനമെങ്കില്‍ ഈ മാസം തന്നെ തിരിച്ചുവരും. അതിന് സാധിച്ചില്ലെങ്കില്‍ സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ പേടകത്തിലാകും സ്റ്റാര്‍ലൈനര്‍ യാത്രികരുടെ തിരിച്ചുവരവ്.
ഇതാദ്യമായാണ് തിരിച്ചുവരവിനായി ഡ്രാഗണ്‍ പേടകത്തെ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് നാസ ഔദ്യോഗികമായി സമ്മതിക്കുന്നത്. സെപ്റ്റംബറില്‍ വിക്ഷേപിക്കുന്ന ക്രൂ 9 ദൗത്യത്തിലെ യാത്രികര്‍ക്കൊപ്പമാകും അങ്ങനെയാണെങ്കില്‍ സുനിതയുടെയും ബുച്ചിന്റെയും മടക്കം. ഫെബ്രുവരി 2025ലാകും ആ മടക്കയാത്ര. വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുക നാസ അഡ്മിനിസ്‌ട്രേറ്ററായിരിക്കും.
കഴിഞ്ഞ ജൂണ്‍ ആറിനാണ് ബോയിംഗിന്റെ പേടകത്തില്‍ സുനിത വില്യംസും ബുച്ച് വില്‍മോറും ബഹിരാകാശ നിലയത്തിലെത്തിയത്. യാത്രക്കാരെ സ്‌പേസ് എക്‌സ് സഹായത്തോടെ തിരിച്ചെത്തിക്കേണ്ടി വന്നാല്‍ ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പദ്ധതിയുടെ ഭാവി ഇരുട്ടിലാകും.
63 Less than a minute