surendതിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന് തുടരാന്‍ കളമൊരുങ്ങുന്നു. അഞ്ച് വര്‍ഷം പൂര്‍ത്തിയായ മണ്ഡലം, ജില്ലാ പ്രസിഡന്റ്മാര്‍ക്ക് വീണ്ടും മത്സരിക്കാം. ഇതുവഴി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സുരേന്ദ്രന് വീണ്ടും അവസരം ഒരുങ്ങുകയാണ്. കേന്ദ്ര നിരീക്ഷക വാനതി ശ്രീനിവാസനാണ് ഇതുസംബന്ധിച്ച കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് പാര്‍ട്ടിയുടെ ഓണ്‍ലൈന്‍ യോഗത്തില്‍ വിശദീകരിച്ചത്. പുതിയ തീരുമാനത്തോടെ കെ സുരേന്ദ്രനും സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനാകും. അതിനാല്‍ തന്നെ കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ കെ സുരേന്ദ്രന്‍ ഒരു ടേം കൂടി സംസ്ഥാന അധ്യക്ഷനായി തുടരാനുള്ള സാധ്യതയും ഏറി.
മൂന്ന് വര്‍ഷത്തെ ടേമിനുശേഷം കിട്ടിയ രണ്ട് വര്‍ഷം രണ്ടാം ടേം ആയി കണക്കാക്കാന്‍ ആകില്ലെന്നും നിരീക്ഷക വ്യക്തമാക്കി.അതേസമയം, പുതിയ നീക്കം മുന്‍ ധാരണ തെറ്റിച്ചെന്ന് ബിജെപിയിലെ കെ സുരേന്ദ്രന്‍ വിരുദ്ധ ചേരി ആരോപിച്ചു. ഇന്നലെ രാത്രി നടന്ന ഓണ്‍ലൈന്‍ യോഗത്തില്‍ കൃഷ്ണദാസ് പക്ഷം എതിര്‍പ്പ് ഉന്നയിച്ചു. തര്‍ക്കത്തിനിടെ സുരേന്ദ്രന്‍ വിരുദ്ധ ചേരിയിലെ നേതാക്കള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.
75 Less than a minute