തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ടീകോമിന് നഷ്ടപരിഹാരം നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധം. കരാര്‍ പ്രകാരം പദ്ധതി പരാജയപ്പെട്ടാല്‍ ടി കോം സര്‍ക്കാരിനാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ഇപ്പോഴത്തെ സര്‍ക്കാരിന്റെ നീക്കം വഴിവിട്ടതെന്ന് തെളിയിക്കുന്ന നിര്‍ണ്ണായക രേഖയാണ് പുറത്ത് വന്നിരിക്കുന്നത്.
ടീകോമിന് സര്‍ക്കാര്‍ ഒരു നഷ്ടപരിഹാരവും നല്‍കേണ്ടതില്ലെന്ന് കരാറൊപ്പിട്ടപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്റെ ഐടി ഉപദേഷ്ടാവ് ജോസഫ് സി മാത്യു പ്രതികരിച്ചു. ടീകോം സര്‍ക്കാരിനാണ് നഷ്ടപരിഹാരം നല്‍കേണ്ടതെന്നും ജോസഫ് പറഞ്ഞു. ടീകോമിന് നഷ്ടപരിഹാരം നല്‍കാനുളള നീക്കത്തില്‍ ദുരൂഹത ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും രം?ഗത്തെത്തി. 246 ഏക്കര്‍ ഭൂമി സ്വന്തക്കാര്‍ക്ക് നല്‍കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ടീകോമിന് നഷ്ടപരിഹാരം നല്‍കാനുള്ള നീക്കം അഴിമതിയാണെന്ന് മുതിര്‍ന്ന കോണ്‍?ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയും പ്രതികരിച്ചു. ടീകോം ആണ് നഷ്ടപരിഹാരം നല്‍കേണ്ടെതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ടീകോം വാ?ഗ്ദാന ലംഘനം നടത്തിയ കമ്പനിയാണ്. ടീ കോം എംഡി ബാജു ജോര്‍ജിനെയും നഷ്ടപരിഹാരം നല്‍കാനുള്ള കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ഏറ്റെടുക്കുന്ന 246 ഏക്കര്‍ ഭൂമി ആര്‍ക്ക് കൈമാറുമെന്നത് അന്വേഷിക്കണമന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ആഗോള ഐടി കമ്പനികളും നിക്ഷേപവും നേരിട്ട് എത്താത്തതാണ് സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് തിരിച്ചടിയായത്. പദ്ധതിക്കായി 12 ശതമാനം ഭൂമി സൗജന്യമായി നല്‍കണമെന്ന ആവശ്യത്തില്‍ നടപടികള്‍ വൈകിയതോടെ ടീം കോമിന്റെ താത്പര്യവും കുറഞ്ഞു. ദുബൈയുമായുള്ള നയതന്ത്ര ബന്ധത്തില്‍ കരുതലെടുത്ത് നീങ്ങിയ സംസ്ഥാന സര്‍ക്കാര്‍, കാലതാമസത്തില്‍ ഒരു ഘട്ടത്തിലും ഇടപെടല്‍ നടത്താത്തതും തിരിച്ചടിയായി. അതേസമയം, സ്മാര്‍ട്ട് സിറ്റി എന്ന ആശയത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. പദ്ധതി പ്രദേശം പൂര്‍ണമായും സര്‍ക്കാര്‍ മേല്‍ നോട്ടത്തില്‍ ഉപയോഗിക്കും. 100 കമ്പനികള്‍ ഭൂമിക്കായി കാത്തുനില്‍ക്കുകയാണ്. ടീകോമിനുള്ള നഷ്ടപരിഹാരം കമ്മിറ്റി രൂപീകരിച്ച് തീരുമാനിക്കുമെന്നും നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ടെന്നും മന്ത്രി മുംബൈയില്‍ പറഞ്ഞു.
43 1 minute read