BREAKINGINTERNATIONAL

12 ഭാര്യമാര്‍, 102 കുട്ടികള്‍, 578 പേരക്കുട്ടികള്‍; കുടുംബത്തിനെ ഗ്രാമമാക്കി മാറ്റിയ ഉഗാണ്ടക്കാരന്‍

കിഴക്കന്‍ ഉഗാണ്ടയിലെ മുകിസ ഗ്രാമത്തിലുള്ള 70-കാരനായ മുസ ഹസഹ്യ കസേറ വാര്‍ത്തകളില്‍ ഇടം നേടിയത് അസാധാരണമായ കുടുംബത്തിന്റെ വലുപ്പംകൊണ്ടാണ്. 12 ഭാര്യമാരും 102 കുട്ടികളും 578 പേരക്കുട്ടികളും അടങ്ങുന്നതാണ് ഹസഹ്യയുടെ വിശാലമായ കുടുംബം.
1972-ല്‍ 17-ാം വയസ്സില്‍ മുസ ഹസഹ്യ ആദ്യ വിവാഹം കഴിക്കുന്നതിലൂടെ തുടങ്ങിയതാണ് ഈ ഉഗാണ്ടന്‍ കുടുംബത്തിന്റെ കഥ. ദശാബ്ദങ്ങളെ കൊണ്ട് ഒരു ചെറുഗ്രാമം തന്നെ ആയി മാറി അദ്ദേഹത്തിന്റെ കുടുംബം അതിവേഗം വികസിച്ചു. കന്നുകാലി വ്യാപാരിയും കശാപ്പുകാരനും എന്ന നിലയില്‍ ആ നാട്ടിലെ ആകൃഷ്ടമായ പദവിയിലെത്തിയതോടെയാണ് ഇദ്ദേഹത്തിന്റെ കുടുംബം വികസിക്കാന്‍ തുടങ്ങിയത്. പല ഗ്രാമവാസികളും തങ്ങളുടെ പെണ്‍മക്കളെ അദ്ദേഹത്തിന് വിവാഹം ചെയ്തു നല്‍കി.
ഉഗാണ്ടയില്‍ ബഹുഭാര്യത്വം നിയമപരമായിരുന്നു. 1995 വരെ രാജ്യത്ത് ശൈശവ വിവാഹം ഔദ്യോഗികമായി നിരോധിച്ചിട്ടും ഉണ്ടായിരുന്നില്ല. അതിനാല്‍ വിവാഹം തുടര്‍ന്നുകൊണ്ടേയിരുന്നു. ആദ്യവിവാഹം കഴിഞ്ഞ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഹസാഹ്യയ്ക്ക് ആദ്യ കുഞ്ഞ് പിറന്നു, സാന്ദ്ര നബൈ്വര്‍. ഇപ്പോള്‍ 70 വയസ്സായ ഹസാഹ്യയുടെ മക്കളുടെ പ്രായം 10നും 50നും ഇടയിലാണ് പ്രായം. അദ്ദേഹത്തിന്റെ ഏറ്റവും ഇളയ ഭാര്യയുടെ പ്രായം 35 വയസ്സും.
ഒരേസമയം അനുഗ്രഹവും ഭാരവുമാണ് ഇത്തരത്തിലൊരു വിശാല കുടുംബമെന്നാണ് ഹസഹ്യയുടെ ജീവിതംകൊണ്ട് വ്യക്തമാക്കുന്നത്. ‘എന്റെ ആദ്യത്തേയും അവസാനത്തേയും മക്കളുടെ പേരുകള്‍ മാത്രമേ എനിക്ക് ഓര്‍മ്മയുള്ളൂ, മറ്റു ചിലരുടെ പേരുകള്‍… എനിക്ക് അവരുടെ പേരുകള്‍ ഓര്‍ക്കാന്‍ കഴിയുന്നില്ല’ തന്റെ മക്കളുടെ ജനന വിശദാംശങ്ങള്‍ അടങ്ങിയ പഴയ നോട്ട്ബുക്കുകള്‍ അരിച്ചുപെറുക്കുന്നതിനിടയില്‍ ഹസഹ്യ സമ്മതിച്ചു. കുടുംബാംഗങ്ങളുടെ പേരും വിവരങ്ങളും സൂക്ഷിക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യമാര്‍ സഹായിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കും പൂര്‍ണ്ണ വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്നില്ല.
വലിയ കുടുംബം ഉണ്ടായിരുന്നിട്ടും ഹസഹ്യയുടെ അവസ്ഥ അത്ര സുഖകരമായിരുന്നില്ല. ജീര്‍ണിച്ച ഒരു വീട്ടിലാണ് അദ്ദേഹം താമസിക്കുന്നത്, വര്‍ഷങ്ങളുടെ അവഗണനയില്‍ നിന്ന് മേല്‍ക്കൂര തുരുമ്പിച്ചിരിക്കുന്നു, കൂടാതെ കുടുംബം സമീപ പ്രദേശത്ത് നിരവധി പുല്ല് മേഞ്ഞ മണ്‍കുടിലുകലാണ് താമസിക്കുന്നത്. വളര്‍ന്നുവരുന്ന കുടുംബത്തെ പോറ്റാന്‍ പര്യാപ്തമല്ല അദ്ദേഹത്തിന്റെ നിലവിലെ സ്ഥതി.
‘ഭക്ഷണം കഷ്ടിച്ചേ ലഭിക്കുന്നുള്ളൂ. കുട്ടികള്‍ക്ക് ഒരു പ്രാവശ്യമോ ചില ദിവസങ്ങളില്‍ രണ്ടുതവണയോ മാത്രമേ ഭക്ഷണം കിട്ടു’ ഹസഹ്യയുടെ ഭാര്യമാരില്‍ ഒരാള്‍ പറഞ്ഞു.

Related Articles

Back to top button