ഇന്ത്യയില്‍ സാമൂഹികാവസ്ഥയില്‍ വിവാഹത്തിനും കുടുംബ ജീവിതത്തിനും വലിയ പ്രാധാന്യമാണ് കല്‍പ്പിക്കപ്പെടുന്നത്. ഹിന്ദു പുരാണങ്ങളില്‍ ബഹുഭാര്യത്വവും ബഹുഭര്‍തൃത്വവും കാണാന്‍ കഴിയുമെങ്കിലും ഹിന്ദു നിയമം പരമ്പരാഗതമായി ഒരു സമയം ഒരു പങ്കാളിയെ മാത്രമേ അനുവദിക്കുന്നുള്ളൂ. എന്നാല്‍, കഴിഞ്ഞ ദിവസം യുപിയിലെ ഡിയോറയില്‍ നിന്നും ഒരു യുവതി തന്റെ രണ്ട് ഭര്‍ത്താക്കന്മാരോടൊപ്പം നില്‍ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതോടെ കാഴ്ചക്കാര്‍ രണ്ട് തട്ടിലായി.
രണ്ട് പേരുമൊത്തുള്ള ജീവിതത്തെ കുറിച്ച് ചോദിക്കുമ്പോള്‍ തങ്ങള്‍ എല്ലാ കാര്യങ്ങളും ഒരുമിച്ചാണ് ചെയ്യുന്നതെന്നായിരുന്നു അവരുടെ ഉത്തരം. ചോദ്യ കര്‍ത്താവിന്റെ ചോദ്യങ്ങള്‍ക്ക് യാതൊരു സങ്കോചവുമില്ലാതെയുള്ള യുവതിയുടെ മറുപടി സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചു. ചിലര്‍ യുവതിക്ക് പിന്തുണയുമായെത്തിയപ്പോള്‍ മറ്റ് ചിലര്‍ രൂക്ഷ വിമര്‍ശനവുമായി മുന്നോട്ട് വന്നു. സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടാനുള്ള ശ്രമം മാത്രമാണിതൊക്കെ എന്നായിരുന്നു ചിലര്‍ എഴുതിയത്. അവര്‍ പുരുഷാധിപത്യത്തെ എതിര്‍ക്കുന്ന ധീരയായ സ്ത്രീയാണെന്നായിരുന്നു മറ്റ് ചില കുറിപ്പുകള്‍. ഒരു പുരുഷന് ഒന്നില്‍ കൂടുതല്‍ ഭാര്യമാരാകാമെങ്കില്‍ എന്തു കൊണ്ട് ഒരു സ്ത്രീയ്ക്ക് ആയിക്കൂടെന്ന് ചിലര്‍ ചോദിച്ചു. മറ്റ് ചിലര്‍ തമാശയായി വണ്ടി യുപിയിലേക്ക് വിടാനായിരുന്നു എഴുതിയത്.
ഡിയോറിയ സ്വദേശിയായ യുവതി ഹിന്ദു വിവാഹ നിയമങ്ങളെ മറികടന്ന് ഒരേ സമയം രണ്ട് പുരുഷന്മാരെ വിവാഹം കഴിച്ചു. ഒപ്പം തനിക്ക് രണ്ട് വിവാഹങ്ങളിലുമായി രണ്ട് താലിയുണ്ടെന്നും തന്റെ രണ്ട് ഭര്‍ത്താക്കന്മാരോടും ഒപ്പം ഒരേ വീട്ടിലാണ് താമസിക്കുന്നതെന്നും അവര്‍ വീഡിയോയില്‍ പറഞ്ഞു. വീഡിയോയില്‍ സിന്ദുരമണിഞ്ഞ് രണ്ട് ഭര്‍ത്താക്കന്മാര്‍ക്കും നടുവിലായാണ് യുവതി ഇരിക്കുന്നത്. രണ്ട് പേരും തന്റെ ഭര്‍ത്താക്കന്മാരാണെന്ന് പറഞ്ഞ യുവതി തങ്ങള്‍ മൂന്ന് പേരും ഒരു വീട്ടിലാണ് താമസിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. രണ്ട് ഭര്‍ത്താക്കന്മാരുടെതാണോ രണ്ട് താലികള്‍ എന്ന് വീഡിയോ ചിത്രീകരിക്കുന്നയാള്‍ ചോദിക്കുമ്പോള്‍ അതെയെന്നാണ് അവരുടെ ഉത്തരം.
71 1 minute read