BREAKINGINTERNATIONAL

24 -കാരി അമ്മയ്ക്ക് 16 -കാരി മകള്‍, ഇളയ മകന് 5 മാസം പ്രായം, ആറം?ഗ കുടുംബത്തിന്റെ വ്യത്യസ്തമായ കഥ

24 -കാരിയായ അമ്മയ്ക്ക് 16 -കാരിയായ മകള്‍ എന്ന് കേട്ടാല്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നും അല്ലേ? വെറും എട്ട് വയസ്സിന്റെ പ്രായവ്യത്യാസമാണോ അമ്മയും മകളും തമ്മിലെന്നും നമുക്ക് തോന്നിപ്പോകും. ടാസിയ ടേയര്‍ എന്നാണ് ഈ 24 -കാരിയുടെ പേര്. അടുത്തിടെ വലിയ ചര്‍ച്ചകള്‍ക്കാണ് അവളുടെയും മക്കളുടെയും പ്രായവ്യത്യാസം വഴിവെച്ചത്.
ടാസിയയുടെ രണ്ടാമത്തെ മകള്‍ക്ക് വയസ്സ് 14 ആണ്. അതിന് താഴെയുള്ളയാള്‍ക്ക് 12 വയസ്സും. ഏറ്റവും ഇളയ കുഞ്ഞിന് വെറും അഞ്ച് മാസമാണ് പ്രായം. എന്നാല്‍, ടാസിയയുടെയും മക്കളുടെയും കഥ കേട്ടാല്‍ എല്ലാവര്‍ക്കും എല്ലാ സംശയവും തീരും. 24 -കാരിയായ ടാസിയയും 26 -കാരനായ ഭര്‍ത്താവും അവരുടെ രണ്ടാമത്തെ മകള്‍ 14 -കാരി റോറിയെ ഒരു ഫോസ്റ്റര്‍ കെയറില്‍ നിന്നും ദത്തെടുത്തതാണ്.
റോറിയെ ദത്തെടുത്ത് കുറച്ച് നാളുകള്‍ കഴിഞ്ഞപ്പോള്‍ അവര്‍ക്ക് അതേ ഫോസ്റ്റര്‍ കെയറില്‍ നിന്നും മറ്റൊരു ഫോണ്‍ കോള്‍ വന്നു. അവര്‍ പറഞ്ഞത് റോറിയുടെ സഹോദരന്‍ 12 -കാനായ ഇസയ്യയ്ക്കും ഒരു കുടുംബം വേണം. കുടുംബമില്ലാതെ അവന് കഴിയാനാവില്ല എന്നായിരുന്നു. മറ്റൊന്നും ആലോചിക്കാതെ റോറിയും ഭര്‍ത്താവും ഇസയ്യയെയും മകനായി കൂടെ കൂട്ടി.
ഇനി 16 -കാരി മകളെങ്ങനെ വന്നുവെന്നല്ലേ? ശരിക്കും ഈ 16 -കാരി ടാസിയയുടെ കസിനാണ്. എന്നാല്‍, അവളെ നോക്കിയിരുന്നത് ടാസിയയുടെ മുത്തശ്ശിയായിരുന്നു. മുത്തശ്ശി മരിച്ചതോടെ അവളെ ടാസിയ ഏറ്റെടുത്തു. ഔദ്യോ?ഗികമായി ടാസിയയായി അവളുടെ അമ്മ.
ഏകദേശം അഞ്ച് മാസം മുമ്പ്, ടാസിയ തന്റെ മകന്‍ ആഷ്റ്റിന് ജന്മം നല്‍കി. എന്നിരുന്നാലും, നാല് മക്കളെയും ചേര്‍ത്തുപിടിക്കുന്നതില്‍ അവള്‍ വിജയിച്ചു. സന്തോഷത്തോടെയാണ് താനും കുടുംബവും ജീവിക്കുന്നത് എന്നും ആരുടെ കമന്റുകളും തങ്ങളെ ബാധിക്കാറില്ലെന്നുമാണ് ടാസിയ പറയുന്നത്.

Related Articles

Back to top button