BREAKINGINTERNATIONALNATIONAL

60 വയസ് കഴിഞ്ഞ ദമ്പതികളാണോ? രണ്ട് വീടുകളിലായി കഴിയുന്നത് സന്തോഷം കൂട്ടുമെന്ന് പഠനം

‘കണ്ണകന്നാല്‍ മനസ്സകലും’ എന്ന് ചിലപ്പോള്‍ പറയാറുണ്ട്. ദമ്പതികളും പ്രണയികളുമെല്ലാം എപ്പോഴും അടുത്തായിരിക്കാന്‍ ആ?ഗ്രഹിക്കുന്നവരാണ്. എപ്പോഴും ഒരുമിച്ച് ചെലവഴിക്കാനാണ് അവര്‍ കൊതിക്കാറ്. എന്നാല്‍, അടുത്തിടെ മറ്റൊരു ട്രെന്‍ഡുണ്ടായി വരുന്നുണ്ട്. അത് അകലങ്ങളില്‍ കഴിയുക എന്നതാണ്. അങ്ങനെ ബന്ധം നിലനിര്‍ത്തിക്കൊണ്ടുതന്നെ പിരിഞ്ഞു കഴിയുന്നത് അടുപ്പം ദൃഢമാക്കും എന്ന് ഇന്ന് ചിലരെല്ലാം വിശ്വസിക്കുന്നുണ്ട്. ‘ലിവിം?ഗ് അപാര്‍ട് ടു?ഗെദര്‍’ (Living Apart Together -LAT) എന്നാണ് ഇത് അറിയപ്പെടുന്നത്.
ഇപ്പോള്‍ ഒരു പഠനം പറയുന്നത് ഇങ്ങനെ അകന്ന് കഴിയുന്നത് 60 വയസിന് മുകളിലുള്ള ദമ്പതികള്‍ക്ക് നല്ലതാണ് എന്നാണ്. യൂണിവേഴ്‌സിറ്റി ഓഫ് ലങ്കാസ്റ്റര്‍, യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനുമായി സഹകരിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. പ്രായമായ ദമ്പതികളുടെ സന്തോഷത്തിന് വേറെ വേറെ വീടുകളില്‍ താമസിക്കുന്നത് നല്ലതാണ് എന്നാണ് ഈ പഠനം പറയുന്നത്.
ബ്രിട്ടീഷ് സര്‍വ്വകലാശാല ഒരു പ്രസ്താവനയില്‍ പറയുന്നത്, വിവാഹബന്ധം പിരിയുന്നത് മാനസികാരോ?ഗ്യം കുറയാന്‍ കാരണമാകും. എന്നാല്‍, പരസ്പരം പിരിയാതെ തന്നെ രണ്ട് വീടുകളിലായി കഴിയുന്നത് 60 വയസിനു മുകളിലുള്ള ദമ്പതികള്‍ക്ക് ?ഗുണം ചെയ്യും എന്നാണ്.
ഈ പഠനപ്രകാരം ഒരുമിച്ച് ചെലവഴിക്കുന്നതിനേക്കാള്‍ വളരെ ദൃഢമായ ബന്ധം സൂക്ഷിക്കാന്‍ ഇങ്ങനെ അകന്ന് കഴിയുന്നതിലൂടെ സാധിക്കുമത്രെ. പങ്കാളിക്കൊപ്പം ഒരേ വീട്ടില്‍ താമസിക്കുന്നത് പലപ്പോഴും സാമൂഹികമായ ഒരു അടിച്ചമര്‍ത്തലിന്റെ ഭാഗമാണ് എന്നും സ്വാതന്ത്ര്യമായോ ഒരാളുടെ തെരഞ്ഞെടുപ്പായോ അത് കണക്കാക്കാന്‍ ആകില്ല എന്നുമാണ് പഠനം പറയുന്നത്.
എന്നാല്‍, പരസ്പരം ബന്ധത്തിലായിരിക്കുമ്പോള്‍ തന്നെ രണ്ടിടങ്ങളിലായി ജീവിക്കുന്നത് രണ്ടുപേരുടെ തെരഞ്ഞെടുപ്പാണ്. ഈ തെരഞ്ഞെടുപ്പിന്റെയും ഇരുവരും തമ്മിലുള്ള അടുപ്പത്തിന്റെയും അടിസ്ഥാനത്തില്‍ ദമ്പതികള്‍ക്കിടയില്‍ ആത്മാര്‍ത്ഥമായ ബന്ധം കൈവരിക്കാനാകും. അതേസമയം തന്നെ, വിവാഹബന്ധത്തില്‍ നിന്നും പിരിഞ്ഞുപോകുന്ന ദമ്പതികളുടെ അത്രയും മാനസികാരോ?ഗ്യക്കുറവ് ഇവര്‍ക്കുണ്ടാകുന്നില്ല എന്നും പഠനം പറയുന്നു.

Related Articles

Back to top button