ദില്ലി: ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്മേല് ദേശീയ വനിതാ കമ്മീഷന് പരാതി നല്കാന് ഒരുങ്ങി സംസ്ഥാനത്തെ ബിജെപി നേതാക്കള്‍. സന്ദീപ് വചസ്പതി, ശിവ ശങ്കര്‍ എന്നിവര്‍ ദില്ലിയിലെ ദേശീയ വനിതാ കമ്മീഷന് ആസ്ഥാനത്ത് എത്തി പരാതി നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇരയാക്കപ്പെട്ടവരുടെ സ്വകാര്യത സംരക്ഷിച്ചു തന്നെ കുറ്റക്കാര്‍ക്ക് എതിരെ ശക്തമായ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം. റിപ്പോര്‍ട്ടിലെ കുറ്റക്കാരോട് സര്‍ക്കാര്‍ വിലപേശുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ആരോപണം നേരിടുന്നവരുടെ പേരുകള്‍ ഒളിച്ചു വയ്ക്കേണ്ടതില്ലെന്നും ഇവര്‍ പറയുന്നു. ഇപ്പോള്‍ കേസെടുത്തിരിക്കുന്നത് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടവര്‍ക്കെതിരെ അല്ലെന്നും ദേശീയ വനിതാ കമ്മീഷന് മുന്നില്‍ നേതാക്കള്‍ പറയും.
62 Less than a minute