KERALANEWS

കരിപ്പൂരിൽ പിടിക്കുന്ന സ്വർണം പരിശോധിക്കാൻ ആളില്ലെന്ന് കസ്റ്റംസ്

വിമാനത്താവളത്തിൽ കസ്റ്റംസ് പിടിക്കുന്ന സ്വർണം പരിശോധിക്കുന്നതിനുള്ള അപ്രൈസർ തസ്തികയിലേക്ക് കരിപ്പൂരിൽ 2019ൽ അപേക്ഷ ക്ഷണിച്ചിട്ട് ഒരാൾ മാത്രമാണ് എത്തിയതെന്ന് കസ്റ്റംസ്. അതുവരെയുണ്ടായിരുന്ന അപ്രൈസറുടെ മകൻ മാത്രമാണ് അപേക്ഷ നൽകിയതെന്നും അദ്ദേഹത്തെ തിരഞ്ഞെടുത്തുവെന്നുമാണ് കസ്റ്റംസ് പറയുന്നത്.

 

1992 മുതൽ എൻ വി ഉണ്ണിക്കൃഷ്ണനാണ് കരിപ്പൂരിൽ കസ്റ്റംസിന്റെ ഗോൾഡ് അപ്രൈസർ. കസ്റ്റംസ് പിടികൂടുന്ന സ്വർണം പരിശോധിച്ച് ശുദ്ധിയും അളവുതൂക്കങ്ങളും രേഖപ്പെടുത്തി നൽകുന്നതാണ് ചുമതല. പിടിക്കുന്ന സ്വർണത്തിന്റെ തൂക്കം അടിസ്ഥാനപ്പെടുത്തിയായിരുന്നു പ്രതിഫലം നൽകിയിരുന്നത്. ഇപ്പോൾ മൂല്യം അടിസ്ഥാനപ്പെടുത്തിയാണ് പ്രതിഫലം.

32 വർഷത്തിലേറെയായി ഒരാൾ മാത്രമാണ് കരിപ്പൂരിൽ കസ്റ്റംസിന് ഗോൾഡ് അപ്രൈസറായുള്ളതെന്ന് പി വി അൻവർ എംഎൽഎ ആരോപിച്ചിരുന്നു. കസ്റ്റംസിന് പുറമെ പൊലീസ് പിടികൂടുന്ന സ്വർണവും ഉണ്ണിക്കൃഷ്ണനാണ് പരിശോധിച്ച് വേർതിരിച്ചുനൽകുന്നതെന്നും ഇദ്ദേഹം മുഖേന സ്വർണം തിരിമറി നടത്തുന്നുണ്ടെന്നുമാണ് എംഎൽഎ ആരോപിച്ചത്.

Related Articles

Back to top button