BREAKINGKERALA

കണ്ണൂര്‍ തളിപ്പറമ്പില്‍ കാണാതായ പതിനാലുകാരനായി തെരച്ചില്‍, അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പില്‍ കാണാതായ പതിനാലുകാരനായി തെരച്ചില്‍ ഊര്‍ജിതമാക്കി. പൂക്കൊത്തുതെരു സ്വദേശി ആര്യനെ ആണ് ഇന്നലെ വൈകിട്ട് മുതല്‍ കാണാതായത്. ആര്യനെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആര്യന്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് ഊര്‍ജിതമായ അന്വേഷണമാണ് നടത്തുന്നത്. കാണാതുമ്പോള്‍ സ്‌കൂള്‍ യൂണിഫോം ആണ് ആര്യന്‍ ധരിച്ചിരുന്നത്. കൈവശം സ്‌കൂള്‍ ബാഗമുണ്ട്. ആര്യനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 8594020730 എന്ന നമ്പറില്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button