വിവാഹമോചനക്കേസുകളില്‍ ജീവനാംശം നല്‍കേണ്ടി വരിക എന്നത് പുതിയ കാര്യമല്ല. പലപ്പോഴും പുരുഷന്മാര് ഇങ്ങനെ ജീവനാംശം നല്‍കേണ്ടി വരുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കാറുമുണ്ട്. എന്നാല്‍, ഇപ്പോള്‍ എക്സില്‍ (മുമ്പ് ട്വിറ്റര്‍) വൈറലാകുന്നത് ദീപിക നാരായണ്‍ ഭരദ്വാജ് പങ്കുവച്ച ഒരു പോസ്റ്റാണ്.
ഒരു യുവാവിന് വിവാഹമോചനത്തിന് ശേഷം 30 ലക്ഷം രൂപ ജീവനാംശം നല്‍കേണ്ടി വന്നതിനെ കുറിച്ചാണ് പോസ്റ്റ്. ക്രൂരതയുടെ പേരിലാണ് വിവാഹമോചനം അനുവദിച്ചു കിട്ടിയത്, എന്നിട്ടും തനിക്ക് ഇത്രയും രൂപ ജീവനാംശം നല്‍കേണ്ടി വന്നു എന്നാണ് യുവാവ് പറയുന്നത്.
’10 വര്‍ഷം അയാള്‍ പോരാടി. ക്രൂരതയുടെ പേരില്‍ വിവാഹമോചനവും നേടി. ഭാര്യ പ്രതിമാസം 60,000 രൂപ സമ്പാദിക്കുന്നുമുണ്ട്. അയാള്‍ക്ക് ഇനിയും 30 ലക്ഷം ജീവനാംശം നല്‍കാനുണ്ട്. സ്ത്രീ ശാക്തീകരണത്തിനായി ഉണ്ടാക്കിയ നിയമങ്ങള്‍ പുരുഷന്മാരെ അശക്തരാക്കാനും ചൂഷണം ചെയ്യാനും ഉപയോഗിക്കുന്നു. ഇത്തരം സംഭവങ്ങള്‍ കാണുമ്പോള്‍ എന്തിനാണ് ആരോടെങ്കിലും പോരാടാന്‍ ആവശ്യപ്പെടുന്നത് എന്ന് തോന്നുന്നു’ എന്നാണ് ദീപിക എക്സില്‍ കുറിച്ചിരിക്കുന്നത്.
ഒരു സ്ക്രീന്‍ഷോട്ടും അവര്‍ പങ്കുവച്ചിട്ടുണ്ട്. ഇതില്‍ പറയുന്ന യുവാവുമായി നടന്ന ചാറ്റിന്റേതാണ് സ്ക്രീന്‍ഷോട്ട്. അതിലാണ് അയാള്‍ ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കുന്നത്. 2014 -ല്‍ തുടങ്ങിയ നിയമയുദ്ധമാണ് ഇപ്പോള്‍ അവസാനിക്കാന്‍ പോകുന്നത് എന്നും ഇതില്‍ പറയുന്നുണ്ട്. വളരെ പെട്ടെന്ന് തന്നെ പോസ്റ്റ് വൈറലായി മാറി. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്.
ഇതാണ് അന്തിമവിധി എങ്കില്‍ എങ്ങനെയാണ് ഇയാള്‍ ജയിച്ചു എന്ന് പറയാന്‍ സാധിക്കുക എന്നാണ് ഒരാള്‍ ചോദിച്ചിരിക്കുന്നത്. താനെപ്പോഴും വിവാഹം ആലോചിക്കുമ്പോള്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കാണ് മുന്‍?ഗണന നല്‍കിയിരുന്നത്. അഥവാ എന്തെങ്കിലും സംഭവിച്ചാലും ജീവനാംശം നല്‍കേണ്ടതില്ലല്ലോ എന്നാണ് കരുതിയിരുന്നത്. എന്നാല്‍, അങ്ങനെ ചിന്തിക്കുന്നത് അര്‍ത്ഥശൂന്യമാണ് എന്ന് ഇപ്പോള്‍ തോന്നുന്നു എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
57 1 minute read