തിരുവനന്തപുരം: സഹകരണ സംഘം പ്രസിഡന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം മുണ്ടേല രാജീവ് ഗാന്ധി റസിഡന്റ്സ് വെല്‍ഫെയര്‍ സഹകരണസംഘം പ്രസിഡന്റ് മോഹന കുമാരനെയാണ് (62) തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളറടയില്‍ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിന് സമീപമാണ് മുണ്ടേല മോഹനന്റെ മൃതദേഹം കണ്ടെത്തിയത്.
അഴിമതി ആരോപണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് ഭരണസമിതിക്കെതിരെ കേസെടുത്തിരുന്നു. അന്വേഷണത്തില്‍ 34 കോടി രൂപയുടെ വായ്പ തിരിമറി കണ്ടെത്തിയിരുന്നു. നിക്ഷേപത്തുക മടക്കി നല്‍കിയില്ലെന്നു ചൂണ്ടിക്കാട്ടി നിരവധി പേര് പരാതി നല്‍കിയതിനെ തുടര്‍ന്ന് മോഹനന് ഒളിവില്‍ കഴിയുകയായിരുന്നു.
സംഘം സെക്രട്ടറിയും പൊലീസും സഹകരണവകുപ്പും നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ നവംബര്‍ 5ന് അകം നിക്ഷേപകരുടെ തുകകള്‍ മുന്‍ഗണന ക്രമത്തില്‍ മടക്കി നല്കാന് ധാരണയായിരുന്നു. നിരവധി നിക്ഷേപകരാണ് നെടുമങ്ങാട് അസിസ്റ്റന്റ് റജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിരുന്നത്. സംഘം പ്രസിഡന്റായിരുന്ന എം.മോഹനകുമാരന്‍ വസ്തുക്കള്‍ ഈടായി ഗഹാന് റജിസ്റ്റര്‍ ചെയ്ത് വിവിധ ആള്‍ക്കാരുടെ പേരില്‍ 32 വായ്പകളിലായി 1.68 കോടി രൂപ ഈടാക്കിയെന്നതുള്പ്പെടെയുള്ള ക്രമക്കേടുകള്‍ കാട്ടാക്കട അസിസ്റ്റന്റ് റജിസ്ട്രാര്‍ എല്‍.ബിനില്‍ കുമാര്‍, ഓഫിസ് ഇന്‍സ്പെക്ടര്‍ കെ.അജയകുമാര്‍ എന്നിവരടങ്ങുന്ന സംഘം കണ്ടെത്തിയിട്ടുണ്ട്.
കോണ്‍ഗ്രസ് ഭരണസമിതി പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് ബാങ്ക് ഇപ്പോള്‍ അഡ്മിനിസ്ട്രേറ്ററുടെ ഭരണത്തിലാണ്. മോഹനകുമാരന്റെ ബെനാമികളും ബന്ധുക്കളും സംഘത്തിലെ ചില ജീവനക്കാരും സമാനരീതിയില്‍ ബന്ധുക്കളുടെയും വിവിധ ആള്‍ക്കാരുടെ പേരില്‍ കോടികളും ലക്ഷങ്ങളും വായ്പ എടുത്തതായി കണ്ടെത്തിയിട്ടുണ്ട്. മോഹനകുമാരന്‍, സംഘം സെക്രട്ടറി വി.എസ്.രാഖി, ജീവനക്കാരായ വി.എസ്.ദിനു ചന്ദ്രന്, എസ്.ചിഞ്ചു, എ.എസ്.സുനില്‍ കുമാര്‍, എസ്.ബിജുകുമാര്‍ എന്നിവരുമായി ബന്ധപ്പെട്ട വായ്പകളില്‍ യഥാര്‍ഥ ആധാരം ഉള്‍പ്പെടെയുള്ള രേഖകള്‍ പരിശോധനയ്ക്ക് ലഭ്യമാക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 9.86 കോടി രൂപയുടെ മൂലധനശോഷണം ബാങ്കില്‍ നടന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
119 1 minute read