കണ്ണൂര്‍: കരിവെള്ളൂരില്‍ പൊലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കാസര്‍കോട് ചന്തേര സ്റ്റേഷനിലെ സിപിഒ ദിവ്യശ്രീയാണ് കൊല്ലപ്പെട്ടത്. ദിവ്യശ്രീയുടെ അച്ഛന്‍ വാസുവിന് കഴുത്തിനും വയറിനും വെട്ടേറ്റു. ഭര്‍ത്താവ് രാജേഷിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. രാജേഷും ദിവ്യശ്രീയും അകന്നു കഴിയുകയായിരുന്നു. വൈകിട്ട് അഞ്ചരയോടെ ദിവ്യശ്രീയുടെ വീട്ടിലെത്തിയ രാജേഷ് വെട്ടുകയായിരുന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ദിവ്യശ്രീയെ പിന്തുടര്‍ന്ന് വെട്ടി. തടയാനെത്തിയപ്പോഴാണ് അച്ഛനെയും വെട്ടിയത്.
54 Less than a minute