വിമാനങ്ങള്‍ വൈകുന്നത് ഇപ്പോള്‍ ഒരു പുതിയ വാര്‍ത്തയല്ല. നിരവധി യാത്രക്കാരാണ് ഇതുമൂലം ദുരിതമനുഭവിക്കാറുള്ളത്. എന്നാല്‍ ഇപ്പോള്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വിമാനകമ്പനികള്‍ക്ക് ഒരു പുതിയ നിര്‍ദേശവുമായി എത്തിയിരിക്കുകയാണ്. വിമാനങ്ങള്‍ വൈകിയാല്‍ വിമാന കമ്പനി യാത്രക്കാര്‍ക്ക് ഭക്ഷണം നല്‍കേണ്ടി വരും.
ഉത്തരേന്ത്യയില്‍ ശൈത്യകാലത്ത് ദൂരക്കാഴ്ച കുറവായതിനാല്‍ വിമാന സര്‍വീസുകള്‍ വൈകിയിരുന്നു. ഒരു സെക്ടറില്‍ ഒരു ഫ്‌ലൈറ്റ് വൈകിയാല്‍ അത് എയര്‍ലൈനിന്റെ നെറ്റ്വര്‍ക്കില്‍ മറ്റെല്ലാ റൂട്ടുകളിലും കാലതാമസം ഉണ്ടാക്കുന്നുണ്ട്. വിമാനങ്ങള്‍ വൈകുന്നത് തുടരുന്നതിനാലാണ് ഫ്‌ലൈറ്റ് വൈകുമ്പോള്‍ യാത്രക്കാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടത്. അപ്രതീക്ഷിതമായ തടസങ്ങള്‍ യാത്രയില്‍ ഉണ്ടാകുമ്പോള്‍ യാത്രക്കാരുടെ സൗകര്യത്തിന് മുന്‍ഗണന നല്‍കുന്നതിനാണ് ഈ നടപടികള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഡിജിസിഎ നിര്‍ദേശം അനുസരിച്ച് രണ്ട് മണിക്കൂര്‍ വരെ വിമാനം വൈകിയാല്‍ യാത്രക്കാര്‍ക്ക് എയര്‍ലൈനുകള്‍ കുടിവെള്ളം നല്‍കണം. രണ്ട് മുതല്‍ നാല് മണിക്കൂര്‍ വരെ വൈകിയാല്‍ ലഘുഭക്ഷണം, ചായയോ കാപ്പിയോ നല്‍കണം. നാല് മണിക്കൂറില്‍ കൂടുതല്‍ കാലതാമസം ഉണ്ടായാല്‍ പ്രധാന ഭക്ഷണം ഉറപ്പാക്കണം.
കാത്തിരിപ്പ് സമയങ്ങളില്‍ യാത്രക്കാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റേണ്ടത് പ്രധാനമാണ്. ഇതിലൂടെ യാത്രക്കാര്‍ക്ക് മികച്ച അനുഭവം പ്രദാനം ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
56 Less than a minute