BREAKINGKERALA

പമ്പ – നിലയ്ക്കല്‍ സര്‍വീസിനിടെ ലോ ഫ്‌ലോര്‍ ബസ് കത്തിയ സംഭവത്തില്‍ കെഎസ്ആര്‍ടിസിയില്‍ നടപടി, 4 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: പമ്പ – നിലയ്ക്കല്‍ സര്‍വീസ് നടത്തുന്ന ലോ ഫ്‌ലോര്‍ ബസ് കത്തിയ സംഭവത്തില്‍ നാല് ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തതായി കെ എസ് ആര്‍ ടി സി ഹൈക്കോടതിയെ അറിയിച്ചു. ഇലക്ട്രിക്കല്‍ വിഭാഗത്തിലെ രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്‌തെന്നും സൂപ്പര്‍ വൈസര്‍, ഡിപ്പോ എന്‍ജിനീയര്‍ എന്നിവര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിച്ചെന്നുമാണ് സത്യവാങ്മൂലത്തിലുളളത്.
അപകടത്തിന് കാരണം ഷോര്‍ട് സര്‍ക്യൂട്ടാണെന്നും കെ എസ് ആര്‍ ടി സി വ്യക്തമാക്കി. ബാറ്ററിയില്‍ നിന്നുളള കേബിളുകള്‍ കൃത്യമായി ഘടിപ്പിച്ചിരുന്നില്ല. പ്രധാന കേബിളുകള്‍ ഫ്യൂസ് ഇല്ലാതെ നേരിട്ടാണ് ബന്ധിപ്പിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണെന്നത് കണക്കിലെടുത്തുള്ള വകുപ്പുതല അച്ചടക്ക നടപടിയാണ് സസ്‌പെന്‍ഷനെന്നും കെ എസ് ആര്‍ ടി സി വ്യക്തമാക്കി.
ഈ മാസം 17 നാണ് നിലയ്ക്കല്‍ – പമ്പ സര്‍വീസ് നടത്തുന്ന 8 വര്‍ഷം പഴക്കമുള്ള കെ എസ് ആര്‍ ടി സി ബസ് കത്തി നശിച്ചത്. ഡ്രൈവറും കണ്ടക്ടറും മാത്രമായിരുന്നു ബസിലുണ്ടായിരുന്നത്. ആര്‍ക്കും പരിക്കേറ്റിരുന്നില്ല. അന്നേ ദിവസം രാവിലെ അഞ്ചേകാലോടെ അട്ടത്തോട് ഭാ?ഗത്താണ് അപകടമുണ്ടായത്. തീര്‍ത്ഥാടകരെ കൊണ്ടുവരുന്നതിനായി പമ്പയില്‍ നിന്ന് നിലയ്ക്കലേക്ക് രാവിലെ പോകുകയായിരുന്നു ബസ്. അട്ടത്തോട് ഭാ?ഗത്ത് വന്നപ്പോഴാണ് ബസിന്റെ മുന്‍ഭാ?ഗത്ത് നിന്ന് തീ ഉയരുന്നതായി കണ്ടത്. അപകടമുണ്ടായ സമയത്ത് ബസിന് പിന്നാലെ മറ്റ് വാഹനങ്ങളും വരുന്നുണ്ടായിരുന്നു. പ്രദേശത്ത് മൊബൈല്‍ റേഞ്ചിന് പ്രശ്‌നമുണ്ടായിരുന്നതിനാല്‍ ഫയര്‍ ഫോഴ്‌സിനെ വിളിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടതായി ജീവനക്കാര്‍ വ്യക്തമാക്കി. ഫയര്‍ ഫോഴ്‌സ് എത്തിയപ്പോഴേക്കും ബസ് പൂര്‍ണമായും കത്തിനശിച്ചിരുന്നു. ബസ് കത്തി നശിച്ചതില്‍ 14 ലക്ഷം രൂപയുടെ നഷ്ടമെന്നാണ് കെ എസ് ആര്‍ ടി സി കണ്ടെത്തിയത്.

Related Articles

Back to top button