സംസ്ഥാനത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ പൂര്‍ണ്ണ സമയ ഏജന്‍സിയുടെ സേവനം ലഭ്യമാക്കും. ഇലക്ഷന് സ്ട്രാറ്റജിസ്റ്റ് ആയ വരാഹിയാണ് ബിജെപിക്കായി കളത്തില്‍ ഇറങ്ങുക. നിയമസഭാ തെരഞ്ഞെടുപ്പില്‍ 21 മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം.കേന്ദ്ര ബിജെപിക്കായി തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നവരാണ് ഈ ഏജന്‍സി. ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപിക്കായി പ്രവര്‍ത്തിച്ചു എന്നതും ഇവര്‍ക്ക് കേരളത്തില്‍ അനുഭവ പരിചയമുണ്ട് എന്ന് തെളിയിക്കുന്നതാണ്. തദ്ദേശ – നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ഇവരുടെ സേവനം ലഭ്യമാകും. ഭരണ സാധ്യതയുള്ള കോര്‍പറേഷനുകള്‍, നഗരസഭകള്‍, പഞ്ചായത്തുകള്‍ എന്നിവയുടെ പട്ടിക ഇതിനോടകം ഈ ഏജന്‍സി തയാറാക്കി എന്നുള്ളതാണ് വിവരം.
65 Less than a minute