വയനാട്: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദുരന്ത നിവാരണ ഫണ്ട് സംബന്ധിച്ച കണക്ക് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇന്ന് കോടതിയെ അറിയിക്കും. ഫണ്ടിലെ നീക്കിയിരുപ്പ് തുകയില്‍ പല ആവശ്യങ്ങള്‍ക്കായി നേരത്തെ മാറ്റി വെച്ച പണത്തിന്റെ മൊത്തം കണക്ക്, വയനാടിനായി വേണ്ട അധിക സഹായം എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ സമര്‍പ്പിക്കുക. കണക്കുകകളില്‍ കൂടുതല്‍ വ്യക്തത വേണമെന്നും ഇതുമായി ബന്ധപ്പെട്ട യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
42 Less than a minute