BREAKINGNATIONAL

തെലങ്കാനയില്‍ പതിമൂന്നുകാരിക്ക് പീഡനം, പ്രതിയെ മര്‍ദിച്ച് വീട് കത്തിച്ച് നാട്ടുകാര്‍

തെലങ്കാനയില്‍ പതിമൂന്നുകാരിക്ക് പീഡനം. പ്രതിയെ മര്‍ദിച്ച് വീട് കത്തിച്ച് നാട്ടുകാര്‍. തെലങ്കാന ആദിലാബാദിലാണ് സംഭവം. പൊലീസ് വാഹനവും നാട്ടുകാര്‍ ആക്രമിച്ചു. പ്രതിയും രണ്ട് പൊലീസുകാരും ചികിത്സയില്‍.
പ്രകോപിതരായ ഗ്രാമവാസികള്‍ പൊലീസ് സംഘത്തെ ആക്രമിക്കുകയും തട്ടിക്കൊണ്ടുപോയ പ്രതിയുടെ വീടിനും രണ്ട് പൊലീസ് വാഹനങ്ങള്‍ക്കും തീയിട്ടു. ആക്രമണത്തില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ നിരവധി പോലീസുകാര്‍ക്കും പരിക്കേറ്റു.
യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നും വിവരമറിഞ്ഞ് യുവതിയുടെ ബന്ധുക്കള്‍ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. സംഭവമറിഞ്ഞ് പൊലീസ് എത്തി അബോധാവസ്ഥയിലായ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി.
ഇതോടെ പ്രകോപിതരായ നാട്ടുകാര്‍ പൊലീസിനെ ആക്രമിച്ചു. ഏറ്റുമുട്ടലില്‍ പ്രതിയുടെ വീടിനും രണ്ട് പോലീസ് വാഹനങ്ങള്‍ക്കും തീയിട്ടു. ഇച്ചോഡയിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഭീമേഷിനും മറ്റ് പോലീസുകാര്‍ക്കും പരുക്കേറ്റു.

Related Articles

Back to top button