ചെന്നൈ: അണ്ണാസര്‍വകലാശാല ക്യാമ്പസില്‍ വിദ്യാര്‍ഥിനിക്ക് ക്രൂരപീഡനം. രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയെ ക്യാമ്പസിനുള്ളില്‍ വെച്ച് രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. സംഭവത്തില്‍ കേസെടുത്ത് കോട്ടൂര്‍പുരം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് പെണ്‍കുട്ടി സുഹൃത്തിനൊപ്പം പള്ളിയില്‍ പോയിരുന്നു. ഇതിന് ശേഷം തിരിച്ചെത്തിയപ്പോഴാണ് സംഭവം. ക്യാമ്പസിനുള്ളില്‍ ആളൊഴിഞ്ഞ സ്ഥലത്ത് ഒരുമിച്ചിരിക്കുകയായിരുന്ന ഇരുവരെ പ്രതികള്‍ ആക്രമിക്കുകയായിരുന്നു.
സുഹൃത്തിനെ രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദിച്ച് അവശനാക്കിയതിന് ശേഷം പെണ്‍കുട്ടിയെ കുറ്റിക്കാട്ടില്‍ വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിച്ചു. പ്രതികള്‍ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
79 Less than a minute