BREAKINGKERALA
Trending

വിഭാഗീയതയില്‍ പൊറുതിമുട്ടിയ പത്തനംതിട്ടയില്‍ സിപിഎം ജില്ലാ സമ്മേളനത്തിന് ഇന്ന് കൊടിയേറ്റം

പത്തനംതിട്ട: വിഭാഗീയത രൂക്ഷമായ പത്തനംതിട്ടയില്‍ സിപിഎം ജില്ലാ സമ്മേളനത്തിന് കൊടി ഉയരുകയാണ്. ജില്ലാ സെക്രട്ടറി സ്ഥാനം ലക്ഷ്യമിട്ട് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ നീക്കം ശക്തമാക്കുമ്പോള്‍ മത്സരം ഒഴിവാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന നേതൃത്വം. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പുതിയ ജില്ലാ കമ്മിറ്റിയുടെ രൂപീകരണ ചര്‍ച്ചയിലും ഉള്‍പ്പടെ നേരിട്ട് പങ്കെടുക്കുമെന്നാണ് വിവരം.
ജില്ലാ സെക്രട്ടറി സ്ഥാനം ആഗ്രഹിക്കുന്ന ഒരു കൂട്ടം നേതാക്കള്‍ പത്തനംതിട്ടിയിലുണ്ട്. ഇവരില്‍ നിന്ന് ഒരാളെ മത്സരം ഒഴിവാക്കി ജില്ലാ സമ്മേളനത്തിലൂടെ തെരഞ്ഞെടുക്കുകയാണ് സംസ്ഥാന നേതൃത്തിന് മുന്നിലെ വെല്ലുവിളി. സ്ഥാനം ഒഴിയുന്ന ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിന് പ്രിയം അടൂരില്‍ നിന്നൊരു നേതാവിനെയാണ്. പി.ബി. ഹര്‍ഷകുമാറും ടിഡി. ബൈജുവും പരിഗണിനയിലുണ്ട്. തിരുവല്ലയില്‍ നിന്നുള്ള മുതിര്‍ന്ന ആര്‍. സനല്‍കുമാറാണ് മറ്റൊരു പേര്. എന്നാല്‍ അടൂര്‍, തിരുവല്ല ഏരിയ നേതൃത്വങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ മുന്‍ എംഎല്‍എ രാജു എബ്രഹാമിനെ സെക്രട്ടറിയാക്കാമെന്നാണ് സംസ്ഥാന നേതൃത്വം ആലോചിക്കുന്നത്.
ശനിയാഴ്ച പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. 30 ആം തീയതി പൊതുസമ്മേളനം മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്. വൈകീട്ടാണ് പൊതുസമ്മേളനമെങ്കിലും പുതിയ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുക്കാനുള്ള ആലോചനായോഗത്തിലടക്കം പിണറായി പങ്കെടുക്കാനാണ് സാധ്യത. ജില്ല.യിലെ വിഭാഗീയത ഒഴിവാക്കാനുള്ള വെട്ടിനിരത്തല്‍ തീരുമാനത്തിനും സാധ്യതയുണ്ട്. അങ്ങനെയെങ്കിലും യുവജനമുഖങ്ങളില്‍ ആരെങ്കിലും സെക്രട്ടറിയാകാന്‍ വരെ സാധ്യതയുണ്ട്.

Related Articles

Back to top button