യുപിയില്‍ ക്ലാസ് മുറിയിലിരുന്ന് അധ്യാപകന് അശ്ലീല വീഡിയോ കാണുന്നത് കണ്ട വിദ്യാര്‍ത്ഥികള്‍ ചിരിച്ചു. ഇതിന് പിന്നാലെ പ്രകോപിതനായ അധ്യാപകന് ഒരു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയും കുട്ടിയുടെ തല പിടിച്ച് ചുമരില്‍ ഇടിക്കുകയും ചെയ്തത് വിവാദമായി. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് സംഭവം. ക്ലാസ് മുറിയിലിരുന്ന് അശ്ലീല വീഡിയോ കണ്ട കുല്‍ദീപ് യാദവ് എന്ന അധ്യാപകനെതിരെ വിദ്യാര്‍ത്ഥിയുടെ അച്ഛന് നല്കിയ പരാതിയില്‍ പോലീസ് കേസെടുത്തു. അധ്യാപകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്ന് പോലീസ് അറിയിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കുന്നതിന് പകരം കുല്‍ദീപ് യാദവ് ക്ലാസ് മുറിയിലിരുന്ന് അശ്ലീല വീഡിയോ കാണുകയായിരുന്നു. ഇത് കണ്ട ഒരു വിദ്യാര്‍ത്ഥി ചിരിച്ചു. ഇതിന് പിന്നാലെ ക്ലാസില്‍ അതൊരു കൂട്ട ചിരിയായി മാറി. ഇതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്. ഇതിനെ തുടര്‍ന്നാണ് കാല്‍ദീപ് യാദവ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
‘ക്ലാസിലെ കുട്ടികള്‍ ചിരിച്ചത് കുല്‍ദീപ് യാദവിനെ പ്രകോപിപ്പിച്ചു. ഇതേ തുടര്‍ന്ന് അയാള്‍ എന്റെ മകനെ അസഭ്യം പറയുകയും. ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. മകന്റെ മുടിയില്‍ പിടിച്ച കുല്‍ദീപ് അവന്റെ തല ചുമരില്‍ അമര്‍ത്തി അടിക്കുകയായിരുന്നു. പിന്നാലെ ക്ലാസിലിരുന്ന ചൂരല്‍ കൊണ്ടും അവനെ അടിച്ചു. മകന്റെ ചെവിയില്‍ ഉള്‍പ്പെടെ പരിക്കേറ്റു.’ എന്ന് കുട്ടിയുടെ അച്ഛന് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. കുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് പോലീസ് സംഭവത്തില്‍ കേസെടുത്ത് അധ്യാപകനെ കസ്റ്റഡിയില്‍ എടുത്തത്. അധ്യാപകനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തതായി റൂറല്‍ പോലീസ് സൂപ്രണ്ട് ഗോപിനാഥ് സോണി അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
363 1 minute read