ദില്ലി: അന്തര്‍സംസ്ഥാന കിഡ്നി റാക്കറ്റിനെ പിടികൂടി ദില്ലി ക്രൈംബ്രാഞ്ച്. ഡോക്ടര്‍മാരും,ആശുപത്രികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരും ഉള്‍പ്പെടെ 15 അംഗ സംഘത്തെയാണ് പിടികൂടിയത്. രോഗികളില്‍ നിന്ന് 40 ലക്ഷം രൂപ വരെ ഈടാക്കിയായിരുന്നു ഇവരുടെ ഇടപാടെന്ന് പോലീസ് വ്യക്തമാക്കി.
ഭര്‍ത്താവിന്റെ കിഡ്ന് മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി 35 ലക്ഷം രൂപ തട്ടിച്ചു എന്ന യുവതിയുടെ പരാതിയിലായിരുന്നു ദില്ലി ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം. ദില്ലി, മദ്ധ്യപ്രദേശ്, ഹരിയാന, പഞ്ചാബ്, ഗുജറാത്ത് എന്നീ അഞ്ച് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. അന്വേഷണമെത്തിയത് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരടങ്ങുന്ന റാക്കറ്റില്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ഇരകളാക്കിയായിരുന്നു പ്രവര്‍ത്തനം.
വ്യാജ രേഖകളുണ്ടാക്കി 11 ആശുപത്രികളില്‍ നിന്ന് കിഡ്നി തട്ടിയെടുത്തുവെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. അഞ്ച് മുതല്‍ നാല്പത് ലക്ഷം രൂപ വരെ ഇവര്‍ രോഗികളില്‍ നിന്ന് ആവശ്യപ്പട്ടിരുന്നു. അനധികൃത സ്റ്റാമ്പുകള്‍, 17 മൊബെല്‍ ഫോണുകള്‍, ഒന്‍പത് സിം കാര്‍ഡുകള്‍, ഒന്നര ലക്ഷം രൂപ, രണ്ട് ലാപ്പ്ടോപ്പ് , ഒരു ആഡംബര കാര്‍ , രോഗികളുടെ വ്യാജ രേഖകള്‍ എന്നിവ പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു.
71 Less than a minute