ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ജാമ്യം. അറസ്റ്റിലായി മൂന്നു മാസം തികയാനിരിക്കെയാണു റോസ് അവന്യു കോടതി കേജ്‌രിവാളിനു ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം.
നേരത്തേ, ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീം കോടതി ഏതാനും ദിവസത്തേക്ക് കേജ്രിവാളിനു ജാമ്യം അനുവദിച്ചിരുന്നു.
1,112 Less than a minute