തിരുവനന്തപുരം: ഗവര്‍ണര്‍ക്ക് വീണ്ടും തിരിച്ചടി. മൂന്ന് സര്‍വകലാശാലകളിലെ വിസി നിയമന സെര്‍ച്ച് കമ്മിറ്റി രൂപീകരണം കൂടി തടഞ്ഞ് ഹൈക്കോടതി ഉത്തരവ്. കേരള സര്‍വകലാശാല, എംജി സര്‍വകലാശാല, മലയാളം സര്‍വകലാശാല എന്നിവിടങ്ങളിലെ സെര്‍ച്ച് കമ്മിറ്റി നടപടികള്‍ക്കാണ് സ്റ്റേ നല്‍കിയിരിക്കുന്നത്. ചാന്‍സലറുടെ ഉത്തരവിന് ഒരുമാസത്തേക്ക് ഹൈക്കോടതി വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ നാല് സര്‍വകലാശാലകളിലെ സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തിനാണ് സ്റ്റേ ഉത്തരവ് വന്നിരിക്കുന്നത്.
73 Less than a minute