BREAKINGNATIONAL

ദിവസം 3000-4000, മാസം 75000 രൂപ, ടാക്‌സി ഡ്രൈവറുടെ വരുമാനം പങ്കിട്ട് റെഡ്ഡിറ്റ് യൂസര്‍

സമീപവര്‍ഷങ്ങളില്‍ ഇന്ത്യയിലെ പല നഗരങ്ങളിലും വാഹനങ്ങളും ഡ്രൈവര്‍മാരും എല്ലാം കൂടിയിട്ടുണ്ട്. പ്രത്യേകിച്ചും ബെംഗളൂരു പോലെയുള്ള വലിയ നഗരങ്ങളില്‍. എന്നാല്‍, ഇവര്‍ ഒരു ദിവസം എത്ര രൂപ സമ്പാദിക്കുന്നു എന്ന് ഇതുവരെ ചിന്തിച്ചിട്ടുണ്ടോ ഇപ്പോള്‍, ഒരു റെഡ്ഡിറ്റ് യൂസര്‍, ബെംഗളൂരുവിലെ ഒരു ടാക്‌സി ഡ്രൈവര്‍ ഒരു ദിവസം എത്ര രൂപ സമ്പാദിക്കുന്നു എന്നത് പങ്കുവച്ചിരിക്കയാണ്. അതോടെ, നെറ്റിസണ്‍സ് ആകെ അമ്പരന്നു.
ബെംഗളൂരുവില്‍ നിന്നും ടാക്‌സിയില്‍ യാത്ര ചെയ്യാനിടയായ റെഡ്ഡിറ്റ് യൂസര്‍ യാത്രക്കിടെ കാബ് ഡ്രൈവറുമായി ഒരു സംഭാഷണത്തില്‍ ഏര്‍പ്പെട്ടതാണ്. അതിനിടയിലാണ് ദിവസവും എത്ര രൂപ വരുമാനം നേടും എന്ന് കാബ് ഡ്രൈവറോട് ചോദിക്കുന്നത്. ദിവസം 3000- 4000 രൂപ വരെ നേടും എന്നാണ് വളരെ സ്വാഭാവികമായ കാര്യം എന്ന പോലെ കാബ് ഡ്രൈവര്‍ മറുപടി പറയുന്നത്. ഇത് കേട്ട് തനിക്ക് അവിശ്വാസമാണ് തോന്നിയത് എന്നാണ് റെഡ്ഡിറ്റ് യൂസര്‍ പറയുന്നത്.
ദിവസവും 3000 രൂപ ഉണ്ടാക്കുകയും മാസം 25 ദിവസം മാത്രം ജോലി ചെയ്യുകയും ചെയ്താല്‍ അയാള്‍ക്ക് മാസം 75,000 രൂപ സമ്പാദിക്കാം എന്നും റെഡ്ഡിറ്റ് യൂസര്‍ പറയുന്നു. നല്ല തുക കിട്ടുന്നത് കൊണ്ടുതന്നെ തന്റെ മക്കള്‍ മികച്ച സ്‌കൂളില്‍ നല്ല വിദ്യാഭ്യാസമാണ് നേടുന്നതെന്ന് ഡ്രൈവര്‍ പറഞ്ഞതായും റെഡ്ഡിറ്റ് യൂസര്‍ എഴുതുന്നു. നിരവധിപ്പേരാണ് ഇതിന് കമന്റുകളുമായി എത്തിയത്.
ഒരാള്‍ പറഞ്ഞത്, ‘ഇത് വിശ്വസിക്കാന്‍ പ്രയാസമില്ല. കാരണം തന്റെ അടുത്ത സുഹൃത്തിന്റെ സഹോദരന്‍ OLA ഡ്രൈവറായി ജോലി ചെയ്യുകയാണ്. അദ്ദേഹം സാധാരണയായി എയര്‍പോര്‍ട്ടിലോ റെയില്‍വേ സ്റ്റേഷനിലോ നിന്നാണ് ആളുകളെ എടുക്കുന്നത്. പ്രത്യേകം സമയങ്ങള്‍ ഓടാനായി തിരഞ്ഞെടുക്കുന്നു. ചെലവുകള്‍ (ഇന്ധനം, ഇഎംഐ, മെയിന്റനന്‍സ്, ഇന്‍ഷുറന്‍സ്) കഴിഞ്ഞ് 80,000 രൂപ സമ്പാദിക്കാന്‍ സാധിക്കുന്നുണ്ട്’ എന്നാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button