BREAKINGNATIONAL

ബജറ്റ് 2024: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ഉടന്‍

ഈ ബജറ്റ് സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കും വരും വര്‍ഷത്തേക്കുള്ള മുന്‍ഗണനകള്‍ക്കുമുള്ള ഗതി നിശ്ചയിക്കുന്നതിനാല്‍ നിര്‍ണായകമാണ്. ആദായ നികുതി ഇളവിലാണ് പ്രാഥമിക ശ്രദ്ധ. പുതിയ ആദായനികുതി വ്യവസ്ഥയ്ക്ക് കീഴില്‍ നികുതി സ്ലാബുകള്‍ പുനര്‍ഘടന നടത്താന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ സ്രോതസ്സുകള്‍ സൂചന നല്‍കുന്നു. ഇളവ് പരിധി 3 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമായി ഉയര്‍ത്തുമെന്ന അഭ്യൂഹവും നിലനില്‍ക്കുന്നുണ്ട് .
ഇത്തവണത്തേത് ജനകീയ ബജറ്റ് ആയിരിക്കുമെന്നും അമൃത കാലത്തെ സുപ്രധാന ബജറ്റാണ് അവതരിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസംപറഞ്ഞിരുന്നു.
2024ലേക്കുള്ള റോഡ് മാപ്പ് കൂടിയാണ് ഈ ബജറ്റെന്നും മോദി കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് ഒന്നിച്ച് നീങ്ങണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Related Articles

Back to top button