ആലപ്പുഴ: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിന്റെതെന്ന് സംശയിക്കുന്ന ദൃശ്യങ്ങളില്‍ അന്വേഷണം തുടങ്ങി പൊലീസ്. അമ്പലപ്പുഴ പൊലീസിനാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. അമ്പലപ്പുഴ നീര്‍ക്കുന്നത്തെ ബാറില്‍ നിന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. സംശയം തോന്നിയയാള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വണ്ടാനത്തും സമീപ പ്രദേശങ്ങളിലെ ഹോട്ടലുകളിലും പൊലീസ് പരിശോധന നടത്തി. പ്രദേശത്തേ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.
ബണ്ടി ചോര്‍ അവസാനമായി കോയമ്പത്തൂര്‍ ജയിലില്‍ ആയിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇയാള്‍ ജയില്‍ മോചിതനായോ എന്നും പൊലീസ് പരിശോധിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലായി നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് ഹൈടെക് കള്ളനെന്ന് അറിയപ്പെടുന്ന ബണ്ടി ചോര്‍. തിരുവനന്തപുരത്തെ മോഷണക്കേസില്‍ കേരളത്തിലും ഇയാള്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
134 Less than a minute