ഇടുക്കി: സിപിഐ ഇടുക്കി ജില്ല കൗണ്‍സില്‍ യോഗത്തില്‍ മുഖ്യമന്ത്രിക്കും സിപിഎം മന്ത്രിമാര്‍ക്കും വിമര്‍ശനം. മുഖ്യമന്ത്രിയുടെ ധിക്കാരം പരാജയത്തിന് കാരണമായി. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ജനകീയ മുഖം നഷ്ടമായി. നരേന്ദ മോദി ജനങ്ങളിലേക്ക് അടുക്കാന്‍ ശ്രമിക്കുമ്പോള്‍ മുഖ്യമന്ത്രി ജനങ്ങളെ അകറ്റുന്നു. സിപിഐയുടെ വകുപ്പുകള്‍ക്ക് പ്രതിച്ഛായ നഷ്ടപ്പെടാന്‍ ധനവകുപ്പ് കാരണമായെന്നും വിമര്‍ശനമുയര്‍ന്നു.
അതേസമയം, മുന്നമിയിലേക്ക് കേരള കോണ്‍ഗ്രസ് വന്നതുകൊണ്ട് ഗുണമുണ്ടായില്ലെന്നും യോഗത്തില്‍ വിമര്‍ശനമുണ്ടായി. ഇടുക്കിയിലെ കേരള കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളില്‍ പോലും എല്‍ഡിഎഫ് പുറകില്‍ പോയെന്നും എന്നിട്ടും സിപിഎം കേരള കോണ്‍ഗ്രസിന് അമിത പ്രാധാന്യം നല്‍കുന്നു. സിപിഐയുടെ മന്ത്രിമാരും, രാജ്യസഭ എംപിമാരും കോര്‍പ്പറേഷന്‍ ചെയര്‍മാന്‍മാരും ഭരണ കാര്യത്തില്‍ മുഖ്യമന്ത്രിക്ക് എതിരെ ഒന്നും മിണ്ടുന്നില്ല. സപ്ലൈകോ പ്രതിസന്ധിയും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. രാജ്യത്ത് ഇന്ത്യ മുന്നണിയുടെ ഭാഗമായ സിപിഐ എന്തിന് കേരളത്തില്‍ എല്‍ഡിഎഫിനൊപ്പം തുടരണമെന്നും കൗണ്‍സില്‍ യോഗത്തില്‍ അംഗങ്ങള്‍ ചോദിച്ചു.
നേരത്തെ സിപിഐ തിരുവനന്തപുരം ജില്ലാ കൗണ്‍സിലില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമെന്ന് പാര്‍ട്ടിയില്‍ വിമര്‍ശനം ഉയരുകയായിരുന്നു. മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ല. മുഖ്യമന്ത്രിയുടെ മകളുടെ പേരിലുള്ള അഴിമതി ആരോപണവും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും സിപിഐ വിമര്‍ശിക്കുന്നു.
മുഖ്യമന്ത്രിക്കെതിരെ മാത്രമല്ല, മന്ത്രിമാര്‍ക്കെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. മന്ത്രിമാരുടേത് മോശം പ്രകടനമാണ്. ന്യൂനപക്ഷ പ്രീണനം പരിധിവിട്ടതും തിരിച്ചടിയായി. പൗരത്വ യോഗങ്ങള്‍ മതയോഗങ്ങളായി മാറിയെന്നും യോഗങ്ങളില്‍ മതമേധാവികള്‍ക്ക് അമിത പ്രാധാന്യം കൊടുത്തു. ഈഴവ പിന്നാക്ക വിഭാഗങ്ങള്‍ ഇടതുപക്ഷത്തെ കൈവിടുകയായിരുന്നുവെന്നും നവ കേരള സദസ്സ് ധൂര്‍ത്തായി മാറിയെന്നും വിമര്‍ശനമുയരുന്നു. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പണം പിരിച്ചുവെന്നും വലിയ പണപ്പിരിവാണ് നടന്നതെന്നും രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തിന് എതിരെയും വിമര്‍ശനം ഉയര്‍ന്നു.
പിപി സുനീറിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെ വിമര്‍ശിച്ച് അംഗങ്ങള്‍ രം?ഗത്തെത്തി. ന്യൂനപക്ഷമെന്ന പരിഗണനയിലാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. ഇത് സിപിഐയുടെ രീതിയല്ല. ഇത്തരം പ്രവണതകള്‍ ഗുണം ചെയ്യില്ല. സികെ ചന്ദ്രപ്പന്റെയും വെളിയം ഭാര്‍ഗവന്റെയും കാലത്തെപ്പോലെ തിരുത്തല്‍ ശക്തിയാകാന്‍ സിപിഐക്ക് കഴിയുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.
1,106 1 minute read