BREAKINGINTERNATIONAL

തടവുപുള്ളിയുമായി ലൈംഗിക ബന്ധം, വീഡിയോ ചോര്‍ന്നു; ജയില്‍ ഉദ്യോഗസ്ഥക്കെതിരെ കേസെടുത്ത് പൊലീസ്

ലണ്ടന്‍: ലണ്ടനിലെ ജയിലില്‍ തടവുകാരനുമായി ലൈം?ഗിക ബന്ധത്തിലേര്‍പ്പെട്ടെ ജയില്‍ ഉദ്യോഗസ്ഥക്കെതിരെ കുറ്റം ചുമത്തി. തെക്കുപടിഞ്ഞാറന്‍ ലണ്ടനിലെ എച്ച്എംപി വാന്‍ഡ്സ്വര്‍ത്ത് ജയിലിലാണ് സംഭവമുണ്ടായത്. വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് 30കാരിയായ ഉദ്യോഗസ്ഥക്കെതിരെ കേസെടുത്തത്. ഫുള്‍ഹാമില്‍ നിന്നുള്ള 30 കാരിയായ ലിന്‍ഡ ഡി സൗസ അബ്രുവിനെതിരെയാണ് കേസ്. പൊതു ഓഫീസില്‍ മോശമായി പെരുമാറിയെന്നാണ് കുറ്റം. ഇവരെ തിങ്കളാഴ്ച ഓക്‌സ്ബ്രിഡ്ജ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
ജയിലിനുള്ളില്‍ ചിത്രീകരിച്ചതായി ആരോപിക്കപ്പെടുന്ന വീഡിയോ ഓണ്‍ലൈനില്‍ പ്രചരിച്ചതോടെ മെട്രോപൊളിറ്റന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഉദ്യോഗസ്ഥ യൂണിഫോമിലാണെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ഇത്തരം പ്രവൃത്തി വെച്ച് പൊറുപ്പിക്കില്ലെന്നും അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിടാനാകില്ലെന്നും ഉദ്യോ??ഗസ്ഥര്‍ പറഞ്ഞു. 1851-ല്‍ പണികഴിപ്പിച്ച വിക്ടോറിയന്‍ കാലഘട്ടത്തിലെ ജയിലായ എച്ച്എംപി വാന്‍ഡ്‌സ്വര്‍ത്ത്, അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന ജയിലാണ്.
ശേഷിയുടെ 163 ശതമാനത്തില്‍ അധികമായി 1,500-ലധികം തടവുകാരാണ് ജയിലില്‍ ഉള്ളത്. മെയ് മാസത്തില്‍ ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്രിസണ്‍സ് ചാര്‍ലി ടെയ്ലര്‍ ജയിലിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി ജസ്റ്റിസ് സെക്രട്ടറി അലക്‌സ് ചോക്കിന് കത്തെഴുതിയിരുന്നു. തടവുകാരെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ജീവനക്കാരുടെ കഴിവില്ലായ്മയെ കുറിച്ചും കത്തില്‍ പറയുന്നു. പിന്നാലെ നടന്ന പരിശോധന ജയില്‍ ഗവര്‍ണര്‍ കാറ്റി പ്രൈസിന്റെ രാജിയിലേക്ക് നയിച്ചു.

Related Articles

Back to top button