മുംബൈ: മഹാവിജയത്തിന് സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും പ്രത്യേക നന്ദിയെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ.ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോശം പ്രകടനമാണ് ഞങ്ങള്‍ കാഴ്ചവെച്ചത്. അതിനാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഞങ്ങള്‍ക്ക് അ?ഗ്‌നിപരീക്ഷയായിരുന്നു.
മഹായുതി വിജയം നേടുമെന്ന് മുമ്പ് ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ തകര്‍പ്പന്‍ വിജയമാണ് മഹാരാഷ്ട്രക്കാര്‍ സമ്മാനിച്ചത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഗ്‌നിപരീക്ഷയില്‍ മഹായുതിക്കൊപ്പം മഹാരാഷ്ട്രയിലെ ജനങ്ങള്‍ നിലകൊണ്ടു. മഹായുതിയുടെ പ്രവര്‍ത്തകര്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നതായും വികാരധീനനായി ഷിന്‍ഡെ പറഞ്ഞു.
വോട്ടെണ്ണലിന്റെ അവസാഘട്ടം എത്തിനില്‍ക്കുമ്പോള്‍ മഹായുതി ശക്തമായ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 288 സീറ്റുകളില്‍ 224 സീറ്റിലും മഹായുതി ലീഡ് ചെയ്യുമ്പോള്‍ 53 ഇടത്ത് മാത്രമാണ് മഹാവികാസ് അഘാഡിക്ക് ലീഡ് നേടാനായത്. 53 സീറ്റിലാണ് ഷിനഡെ കരുത്ത് കാട്ടിയത്. അതേസമയം ഉദ്ധവ് താക്കറെ വിഭാഗം 19ല്‍ ഒതുങ്ങി.
60 Less than a minute