BREAKINGNATIONAL

ദോശയ്ക്ക്പ്പം വിളമ്പാന്‍ കൊണ്ട് വന്നത് ചട്‌നി, പാത്രം തുറന്നപ്പോള്‍ കണ്ടത് ചട്‌നിയില്‍ നീന്തി നടക്കുന്ന എലി

ഹൈദരബാദ്: ഹോസ്റ്റല്‍ ഭക്ഷണത്തേക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരാതികളുണ്ടാവുന്നത് പതിവാണ്. പലപ്പോഴും ഈ പരാതികള്‍ വേണ്ട രീതിയില്‍ പരിഗണിക്കപ്പെടാറില്ല. എന്നാല്‍ ഭക്ഷണത്തിനൊപ്പം വിളമ്പാന്‍ കൊണ്ടുവന്ന ചട്‌നി പാത്രം തുറന്നപ്പോള്‍ ജീവനുള്ള എലി നീന്തുന്നത് കാണേണ്ടി വന്നാല്‍ എന്താവും സ്ഥിതി. ഹൈദരബാദിലെ സുല്‍ത്താന്‍പൂരിലെ ജവഹര്‍ലാല്‍ നെഹ്‌റും ടെക്‌നോളജിക്കല്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ് ഇത്തരമൊരു അവസ്ഥ നേരിടേണ്ടി വന്നിരിക്കുന്നത്. ചട്‌നി കൊണ്ടുവന്ന വലിയ പാത്രത്തിനുള്ളില്‍ നീന്തി പുറത്ത് ചാടാന്‍ ശ്രമിക്കുന്ന എലിയുടെ ഹ്രസ്വ വീഡിയോ ആണ് വിദ്യാര്‍ത്ഥികള്‍ പുറത്ത് വിട്ടിട്ടുള്ളത്. തയ്യാറാക്കി വച്ച ചട്‌നി മൂടി വയ്ക്കാതെ വന്നതോടെ വീണ എലിയാവാം ഇതെന്നാണ് വിദ്യാര്‍ത്ഥികള്‍ വിശദീകരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സമൂഹമാധ്യമങ്ങളില്‍ വീഡിയോ വൈറലായതിന് പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവം സര്‍വ്വകലാശാലയില്‍ വലിയ രീതിയിലുള്ള വിദ്യാര്‍ത്ഥി പ്രതിഷേധത്തിനാണ് കാരണമായിരിക്കുന്നത്. ഹോസ്റ്റല്‍ ഭക്ഷണത്തിന്റെ നിലവാരത്തേക്കുറിച്ച് ചര്‍ച്ചകള്‍ ഉയരാന്‍ സംഭവം കാരണമായിട്ടുണ്ട്. പലപ്പോഴും രുചിയേക്കാള്‍ ഇത്തരം സംഭവങ്ങളാണ് ആശങ്ക ഉയര്‍ത്തുന്നതിന് കാരണമായിരിക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങളില്‍ വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണം. ഒരു തരത്തിലും ഭക്ഷണത്തില്‍ ഇത്തരം സംഭവമുണ്ടാവുന്നത് വച്ച് പൊറുപ്പിക്കാന്‍ ആവില്ലെന്നാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണം.
സമാനമായ മറ്റ് സംഭവങ്ങള്‍ ഇതിന് മുന്‍പ് സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഈ വര്‍ഷം ആദ്യം പച്ചക്കറി ഭക്ഷണത്തില്‍ നിന്ന് ചത്ത എലിയെ കണ്ടെത്തിയ സംഭവം മുംബൈയിലെ വര്‍ലിയിലുണ്ടായിരുന്നു. ജൂണ്‍ മാസത്തിലാണ് മുബൈ സ്വദേശിക്ക് ഐസ്‌ക്രീമില്‍ നിന്ന് മനുഷ്യന്റെ വിരല്‍ കണ്ടെത്തിയ സംഭവം ഏറെ കോലാഹലം സൃഷ്ടിച്ചിരുന്നു.

Related Articles

Back to top button