നടന്‍ സല്‍മാന്‍ ഖാന്റെ വസതിയിലേക്ക് നടത്തിയ വെടിവയ്പിന്റെ ലക്ഷ്യം നടനെ അപയപ്പെടുത്താനായിരുന്നില്ലെന്ന് പൊലീസ്. ബോളിവുഡില്‍ ഭയം വിതയ്ക്കുകയായിരുന്നു ലോറന്‍സ് ബിഷ്‌ണോയ് ഗ്യാങിന്റെ ലക്ഷ്യം. കേസില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് നിര്‍ണായക വിവരങ്ങള്‍ ഉള്ളത്
ഒരു കാലത്ത് ബോളിവുഡിന് മേല്‍ ഭയം വിതച്ച ഡി കമ്പനി അടക്കമുള്ള മാഫിയാ സംഘങ്ങള്‍ ഇന്നില്ല. ഈ വിടവ് അവസരമായി കാണുകയാണ് ബിഷ്‌ണോയ് ഗ്യാങെന്നാണ് മുംബൈ പൊലീസിലെ ക്രൈംബ്രാഞ്ചിന്ര്‍റെ കണ്ടെത്തല്‍. സല്‍മാന്‍ ഖാനെ ലക്ഷ്യം വയ്ക്കാന്‍ ഒരു കാരണം വേണമായിരുന്നു. കൃഷ്ണ മൃഗത്തെ വേട്ടയാടിയതിലെ വൈരാഗ്യം വെറും മറയാണ്.
സല്‍മാനെതിരായ വെടിവയ്പിലൂടെ ബോളിവുഡില്‍ ഭയം വിതയ്ക്കാമെന്നും കൂടുതല്‍ പേരെ ഭീഷണപ്പെടുത്തി പണം തട്ടാമെന്നും ബിഷ്‌ണോയ് ഗ്യാങ് കണക്ക് കൂട്ടി. അതിനപ്പുറം താരത്തെ വധിക്കാന്‍ വെടിവയ്പ്പിലൂടെ ലക്ഷ്യം വച്ചിരുന്നില്ലെന്നും പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. കുപ്രസിദ്ധ ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്‌ണോയ് അടക്കം 9 പേരെ പ്രതിയാക്കിയാണ് കുറ്റപത്രം. പ്രതികളില്‍ ഒരാളായ അനൂജ് ഥാപ്പന്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ തൂങ്ങി മരിച്ചിരുന്നു. നേരത്തെ പന്‍വേലിലെ ഫാം ഹൌസില്‍ വച്ച് സല്‍മാനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നവിമുംബൈ പൊലീസും കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
127 Less than a minute